Jai Bhim

Law is a powerful weapon എന്ന് നായകൻ ആയി വന്ന സൂര്യ ട്രൈലെറിൽ തന്നെ പറയുന്നുണ്ട്. അത് എത്രമാത്രം പവർഫുൾ ആണ് എന്ന് സിനിമ കാണിച്ചു തരാൻ ശ്രമിക്കുന്നു. അത് നിലനിർത്താൻ ഉള്ള വെല്ലുവിളികളും എപ്പോഴും പോലെ വളരെ കൂടുതൽ ആണ്.

Jai Bhim
Director :TJ Gnanavel
Language: Tamil
Year: 2021
Platform: Amazon Prime

സൂര്യ, ലിജോ മോൾ ജോസ്,പ്രകാശ് രാജ്, രജിഷ വിജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തി യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി വന്ന ഈ സിനിമ ക്രൈം drama court റൂം വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്.

ഗാന്ധിജിയെയും നെഹ്‌റുവിനെയും മറ്റു പ്രമുഖ സ്വാതന്ത്ര്യ സമര നേതാക്കളെയും ആദരിക്കുന്ന ചടങ്ങുകളിൽ Dr. BR അംബേദ്കറെ എന്ത് കൊണ്ട് കാണുന്നില്ല എന്ന് ചോദിക്കുന്ന നായകന്റെ ചോദ്യത്തിന്റെ പ്രസക്തി തന്നെയാണ് ഈ സിനിമയുടെ മുഴുവൻ കഥാ തന്തുവും എന്ന് പറയേണ്ടിയിരിക്കുന്നു.
തമിഴ് സിനിമകളിലെ ജാതി വെറി ഒക്കെ വീണ്ടും വീണ്ടും ചർച്ചയാകുമ്പോളും അതിനെ അതിനു വേണ്ടതായ തീവ്രതയോടെ അവതരിപ്പിച്ച് അതിന് ജനങ്ങളിലേക്ക് എത്തിക്കാൻ സൂര്യയെ പോലൊരു നല്ല നടനിലൂടെ സാധിക്കും എന്നതിൽ സംശയം ഇല്ല.
ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് എന്ന നിലയിൽ പറയുമ്പോൾ ആദ്യ പകുതി കുറച്ച് dramatic ആയിട്ട് കഥ പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ആ സമയം കൊണ്ട് ഒരുപാട് വിഷയങ്ങൾ convey ചെയ്യുന്നുണ്ട് എന്ന് മാത്രമല്ല ഇതിന്റെ ബാക്കി രണ്ടാം പകുതിയിൽ ചുരുളഴിക്കുന്നതും അത്‌ encaging ആകുന്നതിനും തിരക്കഥയ്ക്ക് വലിയൊരു പങ്കുണ്ട്. അത്‌ സ്ക്രീനിലേക്ക് വന്നപ്പോൾ ലിജോ മോൾ, മണികണ്ഠൻ തുടങ്ങിയ ആർടിസ്റ്റുകളിലൂടെ കൃത്യമായി എത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ചില രംഗങ്ങൾ കാണുമ്പോൾ പ്രേക്ഷകൻ എന്ന നിലയിൽ കഥാപാത്രങ്ങളുമായി ഒത്തു പോകുവാൻ സാധിക്കുന്നു എന്ന് മാത്രമല്ല മറ്റു ചില രംഗങ്ങൾ വളരെ അധികം satisfying ആയിട്ട് വന്നിട്ടുള്ളതും നന്നായിട്ടുണ്ടായിരുന്നു.
സിനിമയിൽ അവഗണിക്കപ്പെട്ട് കൊണ്ടിരിക്കുന്ന ഒരു ജനതയുടെ പ്രശ്നങ്ങളെ അവതരിപ്പിക്കുമ്പോളും അതോടൊപ്പം തന്നെ വിദ്യാഭാസത്തിന്റെ പ്രാധാന്യവും എടുത്ത് പറയുന്നുണ്ട് എന്നത് പറയാതിരിക്കാൻ പറ്റില്ല.അതിനു വേണ്ടി ഉള്ള ചില ഫ്രെയിം പോലും വളരെ നന്നായിരുന്നു.
വിദ്യാഭ്യാസം എന്നത് എത്രത്തോളം important ആണ് എന്ന് പല തമിഴ് സിനിമകളിലും എടുത്ത് പറയാറുണ്ട് എന്നത് സത്യം തന്നെ ആണെങ്കിലും സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തെ ബേസ് ചെയ്ത് വരുന്ന മലയാള സിനിമകൾ വെറും പ്രണയ കഥകൾ എന്ന നിലയിൽ മാത്രം ഒതുങ്ങിപോകുന്നതും അതിനു കിട്ടുന്ന സ്വീകാര്യതയും ഒക്കെ കാണുമ്പോൾ ഇത് സാക്ഷരതയുടെ അഹങ്കാരമായിട്ട് തോന്നിപോകുന്ന നിമിഷങ്ങൾ ആയി പോകുന്നു.

Jai Bhim തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. ചിത്രത്തിന്റെ intensity കുറച്ച് കൂടുതൽ ആയത് കൊണ്ട് തന്നെ കുട്ടികളെ അടുത്ത് ഇരുത്തി കാണാതിരിക്കാൻ ശ്രമിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s