ഇതിനു മുൻപ് ചെയ്ത എല്ലാ സിനിമകളിലും, anchor ചെയ്ത ടിവി ഷോകളിലും, പങ്കെടുത്ത function നുകളിലും വാ തോരാതെ സംസാരിക്കാറുള്ള ഒരു നായകനെ വെച്ച് ഒരു വിധത്തിലുള്ള എക്സ്പ്രഷനും പ്രകടിപ്പിക്കാതെ, അധികം സംസാരിപ്പിക്കാതെ നല്ലൊരു കോമഡി എന്റെർറ്റൈനർ ഉണ്ടാക്കാൻ Nelson എന്ന സംവിധായകന് മാത്രമേ കഴിയുള്ളു എന്ന് പറയിപ്പിക്കുന്ന വിധത്തിൽ എടുത്ത് വെച്ചിരിക്കുന്ന ഒരു ചിത്രം ആണ് ഡോക്ടർ.

Doctor
Director: Nelson
Language: Tamil
Year: 2021

ശിവകാർത്തികേയൻ, പ്രിയങ്ക മോഹൻ, യോഗി ബാബു, വിനയ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ഈ ചിത്രം കോമഡി ക്രൈം എന്റെർറ്റൈനർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്.

നായകൻ എന്ന രീതിയിൽ ശിവകാർത്തികേയന് പെർഫോം ചെയ്യാൻ ഒന്നുമില്ലാത്ത എന്നാൽ സിനിമ കാണുമ്പോൾ നന്നായി ചിരി വരുന്ന ഒരു ചിത്രം. ഇതിന്റെ ക്രെഡിറ്റ്‌ മുഴുവൻ സംവിധായകൻ നെൽസണ് സ്വന്തം. ചിത്രത്തിന്റെ sub cast തന്നെ ആണ് ചിത്രത്തിന്റെ ബലം. സിറ്റുവേഷണൽ കോമഡി രംഗങ്ങൾ ആദ്യ പകുതിയിൽ നന്നായി വർക്ക്‌ ആയിട്ടുണ്ട്. വളരെ സീരിയസ് ആയ ഒരു വിഷയത്തെ യാതൊരു വിധ ടെൻഷനും അടിപ്പിക്കാതെ സിനിമ കാണുമ്പോൾ അതേ ഒരു ഫ്ലോയിൽ പ്രേക്ഷകനെ കൂട്ടി കൊണ്ട് പോയി സിനിമ അവസാനിപ്പിക്കുകയാണിവിടെ ചെയ്തിരിക്കുന്നത്. അത്‌ കൊണ്ട് തന്നെ വില്ലൻ ആയി വന്ന വിനയ്ക്കും അധികം ഒന്നും ചെയ്യാൻ ഇല്ല. ഒരു സാധാരണ വില്ലനായി ഒതുങ്ങി പോയി.
ചിത്രത്തിന്റെ മറ്റൊരു പ്ലസ് എന്നത് Anirudh ന്റെ ബിജിഎം and സോങ്‌സ് ആണ്. തുടക്കം മുതൽ ആ ഫ്ലോ നിലനിർത്തുന്നു എന്ന് മാത്രമല്ല ബിജിഎം ആയിട്ട് മാത്രം എടുത്ത് കേട്ടാലും രസിച്ചിരിക്കാൻ കഴിയുന്ന ട്യൂണുകൾ ഈ ചിത്രത്തിലും കാണാം.
നായികയായി വന്ന പ്രിയങ്കയെ കുറിച്ച് പറയുകയാണെങ്കിൽ ചിത്രത്തിലെ ചെല്ലമ്മ എന്ന പാട്ടിലെ വരികൾ പോലെ ഒരു മെഴുക് ഡോൾ മാത്രമണിവിടെ. തുടക്കത്തിലേ നല്ല ഡയലോഗ്കൾക്ക് ശേഷം നായകൻ പറയുന്നത് ചെയ്യുന്ന ഒരു മെഴുകു doll 🎎
പക്ഷെ ഇങ്ങനെ ഉള്ളതൊന്നും സിനിമ കാണുമ്പോൾ പ്രേക്ഷകന് തോന്നുന്നില്ല എന്നത് പ്ലസ് പോയിന്റ് തന്നെ ആണ്. ലോജിക് പല ഇടങ്ങളിലും അടുത്തൊന്നും പോകുന്നില്ലെങ്കിലും അതിനെ കുറിച്ചൊക്കെ ചിന്തിക്കുന്നത് സിനിമ കണ്ട് കഴിഞ്ഞതിനു ശേഷം മാത്രം.
ദീപാവലി ആയിട്ട് ഫാമിലിയുമായി, വീട്ടിലെ കുട്ടികളുമായൊക്കെ ഒന്നിച്ചിരുന്നു കണ്ടാസ്വദിക്കാൻ ഏറ്റവും മികച്ച choice എന്ന് പറയാവുന്ന ഒരു സിനിമ. എന്റെർറ്റൈനെർ എന്ന നിലയിൽ നല്ലൊരു സംതൃപ്തി നൽകിയ ചിത്രം. കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുക.