ഒരു സീരിസിന്റെ ആദ്യ എപ്പിസോഡിന്റെ ആദ്യ 20 മിനിറ്റ് തന്നെ ശ്വാസമടക്കിപിടിച്ച് കാണേണ്ടി വരുന്നത് ആദ്യമായിട്ടാണ്. അങ്ങനെ കണ്ട് തുടങ്ങിയ സീരിസ് ആകട്ടെ അവസാനത്തെ എപ്പിസോഡിലും ഇതേ ഒരവസ്ഥയിലൂടെ ആണ് പ്രേക്ഷകനെ കൊണ്ട് പോകുന്നത്.

Bodyguard
Language : English
Year: 2018
Episodes: 6
Network: BBC/Netflix

Richard Madden,Keely Hawes,Sophie Rundle തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ഈ സീരീസ് പൊളിറ്റിക്കൽ ക്രൈം drama ത്രില്ലെർ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്.
Richard Madden എന്ന നടൻ ഉള്ളത് കൊണ്ടും മിനി സീരീസ് ആയത് കൊണ്ടും കൂടി കാണാൻ ഇടയായ ഈ സീരീസ് മൊത്തത്തിൽ ഇഷ്ടപ്പെട്ടു എന്ന് തന്നെ പറയാം.

സീരിസിന്റെ പേര് പോലെ തന്നെ ഇംഗ്ലണ്ടിലെ Home Secretary യുടെ PPO ആയി എത്തുന്ന നായകന്റെ പെർസ്പെക്റ്റീവ് ലൂടെ തന്നെ ആണ് കഥ പറഞ്ഞു പോകുന്നത്. അത് കൊണ്ട് തന്നെ സാധാരണ ക്രൈം ത്രില്ലെർ സിനിമകളിൽ കണ്ട് വരുന്ന മെന്റലി എന്തെങ്കിലും കാരണത്താൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന നായകനെ ഇവിടെയും കാണാം. എന്നാൽ അതിനെ ഒരു പോസിറ്റീവ് inclusion ആക്കി മാറ്റാൻ സീരിസിന് സാധിച്ചിട്ടുണ്ട്. അത് ചില ഇടങ്ങളിൽ ത്രില്ലിംഗ് ആക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്.
ഒരേ സമയം പൊളിറ്റിക്കൽ ആയും survival ആയും കാണിച്ചിരിക്കുന്ന സീരീസ് ഒരിടത്തു 3 എപ്പിസോഡ്കളിൽ അവസാനിക്കുമോ എന്നൊരു തോന്നലിൽ നിന്നും വളരെ intresting ആയി തന്നെ മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട്.അതേ പോലെ വളരെ നന്നായി അവസാനിപ്പിച്ചിട്ടുമുണ്ട്.ചില നല്ല ട്വിസ്റ്റുകളും ഉണ്ട്.

ഇനിയൊരു സീസണ് ഇത് വരെ അന്നൗൺസ്‌മെന്റ് വന്നിട്ടില്ല.
അത് കൊണ്ട് തന്നെ നല്ലൊരു മിനിസീരീസ് കാണാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു choice തന്നെ ആണ് ഈ സീരീസ്. കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുക. നിരാശപ്പെടുത്തില്ല.