Free Guy

Ryan Reynolds,Jodie Comer,Joe Keery, Taika Waititi തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയിട്ടുള്ള ഈ ചിത്രം adventure കോമഡി വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്.അതിനോട് പൂർണമായി നീതി പുലർത്താൻ ചിത്രത്തിന് സാധിച്ചു എന്നും പറയാം.

Free Guy
Director: Shawn Levy
Language: English
Year: 2021

Platform: Disney + Hotstar

ഒരു ഗെയിമിലെ സാധാരണ ബാക്ക്ഗ്രൗണ്ട് കഥാപാത്രമായി മാത്രം നിന്നിരുന്ന നായകൻ സ്ഥിരം ചെയ്യുന്ന routine നു പകരം അതിൽ നിന്നും മാറി ചിന്തിച്ച് പോകുന്നതോടെ കഥയും മാറുന്നു. Real വേൾഡിൽ ഗെയിം കളിക്കുന്ന കഥാപാത്രങ്ങളും ഗെയിമിലെ inbuilt കഥാപാത്രങ്ങളും ചേർന്ന് കഥയെ മുന്നോട്ട് കൊണ്ട് പോകുന്നു. Chris Evans ന്റെ ഒരു one ഷോട്ട് cameo ഉണ്ട്. ചിരിച്ച് ഒരു വഴി ആകും അവിടെ ഒക്കെ. ആ രംഗങ്ങൾ ഒക്കെ നന്നായി ആസ്വദിക്കാൻ സാധിച്ചു. എവിടെയും ബോറടിക്കാതെ fully encaged ആയ ഒരു ചിത്രം എന്ന നിലയിൽ കണ്ട് കഴിഞ്ഞപ്പോഴും satisfaction നൽകാൻ ചിത്രത്തിന് സാധിച്ചു.
നായകന് ഉണ്ടാകുന്ന ചിന്തകൾ മാറി വരുന്നത് ഒക്കെ കണ്ടപ്പോൾ ആദ്യം ഓർമ വന്നത് west world എന്ന സീരീസ് ആണ്. അതിലും ഒരു പ്രധാന കഥാപാത്രത്തിനു ഇത്തരം ഒരു ചിന്താ ശേഷി വർധിക്കുന്നുണ്ട്. അതിൽ ഗെയിം അല്ല എന്ന് മാത്രം.

ഇനി സിനിമയിലെ ഒരു ഞെട്ടിപ്പിക്കുന്ന അല്ലെങ്കിൽ എന്നെ ഞെട്ടിച്ച ഒരു രംഗം ഉണ്ട്. അത് ട്വിസ്റ്റ്‌ എന്ന രീതിയിൽ അല്ല മറിച്ച് ഇങ്ങനെ ഒരു ഗെയിം ഉണ്ടാകുമ്പോൾ അതിന്റെ ഒരു നെഗറ്റീവ് സൈഡ് എന്ന് പറയാം എങ്കിലും എല്ലാ ഗെയിമുകൾക്കും നെഗറ്റീവ് സൈഡ് ഉണ്ടല്ലോ. ഇത് അങ്ങനെ അല്ല. Real character ഉം AI character ഉം തമ്മിൽ ഉള്ള രംഗങ്ങൾക്ക് ശേഷമുള്ള ഒരു realization part ഉണ്ട്.ഇത്തരം ഗെയിമുകളുടെ വലയത്തിൽ ഉള്ള എല്ലാവർക്കും അത് അറിയുമ്പോൾ ഉൾകൊള്ളാൻ കഴിയണം എന്നില്ല എന്നതാണ് പ്രശ്നം. Real ലൈഫിൽ അത് വളരെ മോശമായ ഇമ്പാക്ട് ഉണ്ടാക്കിയേക്കാം.

നല്ലൊരു ടൈം പാസ്സ് എന്റെർറ്റൈനർ കാണാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു choice ആണ് ഈ സിനിമ. Visuals കൊണ്ടും ബിജിഎം കൊണ്ടും കൂടി എന്ജോയിങ് ആക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s