Alice In Borderland

റിലീസ് ആയ ദിവസം മുതൽ പറഞ്ഞു കേൾക്കുന്ന, എന്നാൽ ഈ അടുത്ത് വരെ കാണാൻ തോന്നാതിരുന്ന ഒരു സീരീസ് ആണിത്. Squid Game കണ്ട് കഴിഞ്ഞപ്പോൾ തോന്നിയ കൗതുകത്തിനു വേണ്ടി ഈ സീരിസും കാണാൻ തീരുമാനിക്കുകയായിരുന്നു.

Alice In Borderland
Language : ജപ്പാസ്
Episodes: 8

വളരെ പെട്ടെന്ന് തന്നെ കഥയിലേക്ക് വന്നു കൊണ്ട് പ്രേക്ഷകനെ encage ചെയ്യിക്കാൻ ഉള്ള ശ്രമം തുടക്കത്തിലെ ഉണ്ട് എങ്കിലും Squid game കണ്ട് കഴിഞ്ഞ് കാണുന്നത് കൊണ്ട് ചില കാര്യങ്ങളിൽ സ്ലോ സ്റ്റാർട്ട്‌ ആയി തന്നെ ആണ് തോന്നിയത്. പക്ഷെ അത്തരം ചിന്തകളുടെ ആയുസ്സ് നാലാം എപ്പിസോഡ് വരെയേ ഉണ്ടായിരുന്നുള്ളു. അതിനു ശേഷം വളരെ അധികം സസ്പെൻസ് നിലനിർത്തികൊണ്ട് പോകാൻ സീരിസിനു സാധിച്ചിട്ടുണ്ട്. അത് തന്നെ ആണ് Squid Game മുമായി compare ചെയ്യുമ്പോൾ കൂടുതൽ ഇഷ്ടം തോന്നിയതും. ഓരോ എപ്പിസോഡ് മുന്നോട്ട് പോകുന്തോറും പ്രെഡിക്ട് ചെയ്യാൻ ഉള്ള ട്വിസ്റ്റ്കളുടെ എണ്ണം കൂടി കൂടി വന്നതോടെ സിംഗിൾ സ്‌ട്രെച്ചിൽ കണ്ട് തീർക്കേണ്ട അവസ്ഥ ആയിരുന്നു. തീർന്നു എന്ന് വിചാരിക്കുന്നതിന് മുന്നേ തന്നെ വീണ്ടും വീണ്ടും ട്വിസ്റ്റുകൾ കൊണ്ട് വന്നു ഒരു കൂമ്പാരം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. പോരാത്തതിന് അടുത്ത സീസണ് വേണ്ടി ബാക്കി വെച്ചിരിക്കുന്നത് കുറച്ച് പ്രതീക്ഷ നൽകുന്ന ചോദ്യങ്ങളും.

കളികൾ സീരിയസ് ആയിരിക്കുമ്പോളും അതിന്റെ intensity കുറവായിരുന്നു എന്നത് ഒരു പോരായ്മ ആയി പറയാവുന്നതാണ്. പല കഥാപാത്രങ്ങൾക്കും 5 മിനുട്ടിൽ താഴെ ഉള്ള ഫ്ലാഷ്ബാക്ക് രംഗങ്ങൾ കൊണ്ട് വന്നിട്ടുണ്ട് എങ്കിലും ചിലത് ഒക്കെ റോങ്ങ്‌ ടൈമിൽ കൊണ്ട് വന്നു കല്ലുകടി ആയപ്പോൾ ചില ഫ്ലാഷ്ബാക്കുകളും പിന്നീട് വരുന്ന ട്വിസ്റ്റുകളും എല്ലാം വളരെ നല്ലതുമായിട്ടും തോന്നി.
നായകൻ എന്ന ബുദ്ധി സാമർഥ്യൻ ഉള്ളപ്പോഴും മറ്റു കഥാപാത്രങ്ങളെ നല്ല പോലെ സ്കോർ ചെയ്യാൻ അനുവദിച്ച തിരക്കഥ പക്ഷെ നല്ല രീതിയിൽ കൊണ്ട് വന്ന മറ്റൊരു കഥാപാത്രത്തിനു കൂടുതൽ ഒന്നും ചെയ്യാൻ പാകത്തിന് ഉണ്ടായില്ല എന്നതും, അത് അടുത്ത സീസണിൽ പൂർത്തീകരിക്കും എന്നൊരു വിശ്വാസം നൽകുന്നുണ്ട്.കൂടെ ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും.

ഒരു സീറ്റ്‌ എഡ്ജ് ത്രില്ലെർ സീരീസ് കാണാൻ ആഗ്രഹിക്കുന്നവർക്ക് കണ്ട് നോക്കാവുന്ന ഒന്നാണെന്നു പറയാവുന്ന ഒരു സീരീസ് തന്നെ ആണിത്.ഇത് വരെ കണ്ടിട്ടില്ലാത്തവർക്ക് കണ്ട് നോക്കാം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s