ഹരീഷ് കല്യാൺ, പ്രിയ ഭവാനി ശങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ഈ ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തിൽ ഉൾപെടുത്താവുന്ന ഒന്നാണ്. തെലുഗു ചിത്രമായ Pelli Choopulu വിന്റെ റീമേക്ക് ആണ് ഈ സിനിമ. ഇതേ സിനിമ മലയാളത്തിൽ വിജയ് സൂപ്പറും പൗർണമിയും എന്ന പേരിൽ നായകനെ നല്ലവൻ ചായം പൂശി റീമേക്ക് ചെയ്തിട്ടും ഉണ്ട്.

Oh Manappenne
Director: Kaarthikk Sundar
Language : Tamil
Year : 2021
Platform : Disney + Hotstar

Pelli Choopulu എന്ന ഒറിജിനൽ ചിത്രം കണ്ടിട്ടില്ലാത്തതിനാൽ തന്നെ വിജയ് സൂപ്പറും പൗർണ്ണമിയും കണ്ടപ്പോൾ സിനിമ ഇഷ്ടപ്പെട്ടിരുന്നു എന്നത് വളരെ സത്യമാണ്.Oh Manappenne എന്ന പേരിൽ തമിഴിൽ റിലീസ് ഉണ്ടെന്ന് അറിഞ്ഞിട്ട് കാണാൻ താല്പര്യം ഉണ്ടായിരുന്നു എങ്കിലും കണ്ട് തുടങ്ങുവാനുള്ള പ്രേരണ കിട്ടിയത് മറ്റൊരാളുടെ റിവ്യൂ വായിച്ചപ്പോൾ ആണ്. നായകനെ നല്ലവൻ ആക്കാതെ അതേ പോലെ എടുത്ത റീമേക്ക് എന്ന് കണ്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ കണ്ട് തുടങ്ങിയതാണ്. അത്‌ ശരിയായ തീരുമാനമായി ഇപ്പോൾ തോന്നുന്നു.
നായകനും നായികയും ഒരുപാട് അഭിനയിച്ച് ഫലിപ്പിച്ചിട്ടില്ലെങ്കിലും അവർ തമ്മിലുള്ള കെമിസ്ട്രി നന്നായിരുന്നു എന്ന് തോന്നി. അത്‌ കൊണ്ട് തന്നെ എവിടെയും ബോർ അടിക്കാതെ അറിയാവുന്ന ഒരു കഥയെ വീണ്ടും ഒരിക്കൽ കൂടി കണ്ടിരിക്കാൻ പാകത്തിന് നല്ല രീതിയിൽ ചെയ്ത് വെച്ചിട്ടുള്ളതായി തോന്നി.
വിശാൽ ചന്ദ്രശേഖറുടെ ബിജിഎം and സോങ്‌സ് നല്ല രീതിയിൽ മാച്ചിങ് ആയിരുന്നു എന്നതും നല്ലൊരു അനുഭവമാക്കി മാറ്റി.
താല്പര്യമുള്ളവർക്ക് കണ്ട് നോക്കാം.